Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tavanur

തിരുവമ്പാടി, തവനൂർ പരിഗണനയിൽച വി.എസ്. ജോയ് സ്ഥാനാർഥിയായേക്കും

നി​​​ല​​​ന്പൂ​​​ർ: മ​​​ല​​​പ്പു​​​റം ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എ​​​സ്. ജോ​​​യ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​കും. തി​​​രു​​​വ​​​ന്പാ​​​ടി, ത​​​വ​​​നൂ​​​ർ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നി​​​ലാ​​​കും മ​​​ത്സ​​​രി​​​ക്കു​​​ക. കോ​​​ണ്‍ഗ്ര​​​സ് സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം സ​​​മ​​​ർ​​​പ്പി​​​ച്ച സ്ഥാ​​​നാ​​​ർ​​​ഥി പ​​​ട്ടി​​​ക​​​യി​​​ൽ വി.​​​എ​​​സ്.

ജോ​​​യി​​​യു​​​ടെ പേ​​​രും ഇ​​​ടം നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ തി​​​രു​​​വ​​​ന്പാ​​​ടി​​​യി​​​ലും മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ ത​​​വ​​​നൂ​​​രി​​​ലു​​​മാ​​​ണു ജോ​​​യി​​​യു​​​ടെ പേ​​​ര് പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​ത്. എ​​​ന്താ​​​യാ​​​ലും വി.​​​എ​​​സ്. ജോ​​​യ് ഇ​​​ക്കു​​​റി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​കു​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ഏ​​​ക​​​ദേ​​​ശ തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ട്ടു​​​ണ്ട്. നി​​​ല​​​വി​​​ൽ തി​​​രു​​​വ​​​ന്പാ​​​ടി​​​യി​​​ൽ സി​​​പി​​​എം അം​​​ഗം ലി​​​ന്‍റോ ജോ​​​സ​​​ഫ് ആ​​​ണ് എം​​​എ​​​ൽ​​​എ. ഇ​​​ക്കു​​​റി​​​യും ലി​​​ന്‍റോ​​ത​​​ന്നെ​​​യാ​​​കും എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി.

മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ ത​​​വ​​​നൂ​​​ർ മ​​​ണ്ഡ​​​ലം രൂ​​​പം കൊ​​​ണ്ട​​​തു മു​​​ത​​​ൽ കെ.​​​ടി. ജ​​​ലീ​​​ലാ​​​ണ് എം​​​എ​​​ൽ​​​എ. ഇ​​ത്ത​​വ​​ണ​​യും കെ.​​​ടി. ജ​​​ലീ​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യേ​​​ക്കും. ക​​​രു​​​ത്ത​​​നാ​​​യ സ്ഥാ​​​നാ​​​ർ​​​ഥി എ​​​ന്ന നി​​​ല​​​യി​​​ൽ വി.​​​എ​​​സ്. ജോ​​​യ് മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​നോ​​​ട് മു​​​സ്‌​​​ലിം ലീ​​​ഗി​​​ന് ഉ​​​ൾ​​​പ്പ​​​ടെ വ​​​ലി​​​യ താ​​​ത്പ​​​ര്യ​​​മു​​​ണ്ട്.

വി.​​​എ​​​സ്. ജോ​​​യ് ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റാ​​​യ​​​ ശേ​​​ഷം കോ​​​ണ്‍ഗ്ര​​​സി​​​ന് മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ൽ വ​​​ലി​​​യ മു​​​ന്നേ​​​റ്റം ഉ​​​ണ്ടാ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ണ്ട്. ജോ​​​യ് നി​​​ല​​​ന്പൂ​​​രി​​​ൽ മ​​​ത്സ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന താ​​​ത്പ​​​ര്യം നി​​​ല​​​ന്പൂ​​​രി​​​ൽ വ​​​ലി​​​യൊ​​​രു വി​​​ഭാ​​​ഗം കോ​​​ണ്‍ഗ്ര​​​സു​​​കാ​​​ർ​​​ക്കു​​​മു​​​ണ്ട്. അ​​തേ​​സ​​മ​​യം, ആ​​​ര്യാ​​​ട​​​ൻ ഷൗ​​​ക്ക​​​ത്തി​​​ന്‍റെ പേ​​​രു മാ​​​ത്ര​​​മാ​​​ണ് കോ​​​ണ്‍ഗ്ര​​​സ് പ​​ട്ടി​​ക​​യി​​ലു​​​ള്ള​​​ത്.

Latest News

Corehub Up